ട്രാഫിക് ലംഘനം നടത്തിയ ബൈക്ക് യാത്രക്കാരിയെ ഓടിച്ചിട്ട് പിടിക്കുന്ന വനിതാ ട്രാഫിക് പൊലീസ്: വീഡിയോ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 3 August 2018

ട്രാഫിക് ലംഘനം നടത്തിയ ബൈക്ക് യാത്രക്കാരിയെ ഓടിച്ചിട്ട് പിടിക്കുന്ന വനിതാ ട്രാഫിക് പൊലീസ്: വീഡിയോ

ഇ വാർത്ത | evartha
ട്രാഫിക് ലംഘനം നടത്തിയ ബൈക്ക് യാത്രക്കാരിയെ ഓടിച്ചിട്ട് പിടിക്കുന്ന വനിതാ ട്രാഫിക് പൊലീസ്: വീഡിയോ

ഗുജറാത്തിലെ രാജ്‌ഘോട്ടില്‍ കഴിഞ്ഞദിവസം നടന്നത് അസാധാരണമായ ട്രാഫിക് ചെയ്‌സിംഗ് ആയിരുന്നു. ട്രാഫിക് നിയമ ലംഘനം കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥ ബൈക്ക് യാത്രക്കാരിയോട് വണ്ടി ഒതുക്കി നിര്‍ത്തി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ട്രാഫിക് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഉടന്‍ തന്നെ ബൈക്ക് ഓടിച്ച് കടന്നുകളയാന്‍ ശ്രമിച്ച സ്ത്രീയെ വനിതാ പൊലീസ് അതേ വേഗത്തില്‍ പിന്നാലെ ഓടി വണ്ടി പിടിച്ചു നിര്‍ത്തി.

വേഗത്തില്‍ സ്റ്റാര്‍ട്ട് ചെയ്ത് പോയ സ്‌കൂട്ടിക്ക് പുറകേ ഓടിയെത്തുക അസാധ്യമായിരിക്കെ ഒരു വനിതാ പൊലീസ് ചീറ്റപ്പുലി കണക്കെ പാഞ്ഞെത്തിയത് വളരെ കൗതുകകരമായ കാഴ്ചയാണ്. ബൈക്കിന് പിന്നിലെ ഹാന്‍ഡില്‍ പിടിച്ചാണ് വണ്ടി നിര്‍ത്തിയത്. ഉടന്‍ തന്നെ വണ്ടിയുടെ കീ പിടിച്ചെടുത്ത് യാത്രക്കാരിയെ താഴെയിറക്കി. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Mh6eZc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages