ഇ വാർത്ത | evartha
വ്യാജപ്രചരണത്തില്‍ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്; ചിലയിടത്ത് പെട്രോള്‍ തീര്‍ന്നു

സംസ്ഥാനത്തു പെട്രോള്‍ ക്ഷാമമാണെന്ന രീതിയില്‍ വ്യാജപ്രചാരണം. പല സ്ഥലങ്ങളിലും റോഡ് ബ്ലോക്ക് ആയതിനാല്‍ ഇന്ധന ലോറികള്‍ സംസ്ഥാനത്തേക്ക് വരുന്നില്ലെന്നും, പെട്രോള്‍ പമ്പുകള്‍ അടക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങളില്‍ ഇന്ധനം സ്‌റ്റോക്ക് ചെയ്യണമെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് വ്യാജപ്രചാരണം നടക്കുന്നത്.
ഇതേത്തുടര്‍ന്ന് എല്ലാ ജില്ലകളിലെയും പമ്പുകളില്‍ വന്‍ തിരക്കാണ്. ഇതോടെ പെട്രോള്‍ സ്റ്റോക്കും കുറഞ്ഞു വരികയാണ്. പത്തനംതിട്ട അടൂരില്‍ പെട്രോള്‍ തീര്‍ന്നു. അടൂരില്‍ പെട്രോള്‍ പമ്പുകളെല്ലാം അടച്ചു. കോട്ടയം നഗരത്തിലെ പല പമ്പുകളിലും പെട്രോളില്ല.
ഇതു പൊതുഗതാഗതത്തെയും ബാധിച്ചു. കന്നാസില്‍ ഉള്‍പ്പെടെ പെട്രോള്‍ കൊണ്ടു പോകുന്ന പ്രവണതയാണു നിലവിലുള്ളത്. ഇതു ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോകുന്ന വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണു നയിക്കുന്നത്.
സാഹചര്യം വിലയിരുത്തുകയാണെന്ന് കേരള പെട്രോള്‍ പമ്പ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. അതിനിടെ പൊലീസ് പല പമ്പുകള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MPmXDg
via IFTTT
No comments:
Post a Comment