വിവാഹേതരബന്ധം: ഭരണഘടനാ ബെഞ്ചിൽ വാദം തുടങ്ങി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 August 2018

വിവാഹേതരബന്ധം: ഭരണഘടനാ ബെഞ്ചിൽ വാദം തുടങ്ങി

ന്യൂഡൽഹി:വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രവാസിയും കോഴിക്കോട് സ്വദേശിയുമായ ജോസഫ് ഷൈനാണ് ഹർജിക്കാരൻ. വിവാഹിതയുമായി പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടാലും അവരുടെ ഭർത്താവ് പരാതിപ്പെട്ടാൽ പുരുഷനെ മാത്രം ശിക്ഷിക്കുന്നതാണ് നിലവിലെ നിയമം. എൺപതോളം രാജ്യങ്ങളിൽ ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധം കുറ്റകരമല്ലെന്നും ഇന്ത്യയിലും ഈവകുപ്പുകൾ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിക്കാരനുവേണ്ടി കാളീശ്വരം രാജ് ബുധനാഴ്ച വാദം ആരംഭിച്ചു. വ്യാഴാഴ്ചയും വാദം തുടരും. വിവാഹേതര ബന്ധത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കണമെന്നതാണ് കേന്ദ്രനിലപാട്. അതേസമയം, ഹർജിയെ കേന്ദ്രം എതിർക്കുകയും ചെയ്യുന്നു. ഇന്ത്യൻ സംസ്കാരത്തിൽ വിവാഹത്തിന്റെ സംശുദ്ധി നിലനിർത്താൻ വകുപ്പ് അനിവാര്യമാണെന്നാണ് സർക്കാർ വാദം. സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നൽകേണ്ടതില്ലെന്നും കേന്ദ്രം സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/2vsSF1M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages