തൊടുപുഴ: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയിലെ ദുരിത ബാധിത പ്രദേശത്ത് മുഖ്യമന്ത്രിക്ക് ഇറങ്ങാന്‍ സാധിച്ചില്ല. കനത്ത മഴ നാശം വിതച്ച ജില്ലകളില്‍ ഹെലികോപ്ടറില്‍ വ്യോമനിരീക്ഷണത്തിന് പുറപ്പെട്ടതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സംഘവും.
also read;ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരിച്ചു
കാലാവസ്ഥ പ്രതികൂലമായതുകൊണ്ട് ഇടുക്കിയില്‍ ഇറങ്ങാനായില്ല. സംഘം ഇപ്പോള്‍ സന്ദര്‍ശനത്തിനായി വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവരുമുണ്ട്.
ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് സന്ദര്‍ശനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടേയും വനംമന്ത്രി കെ.രാജുവിന്റേയും നേതൃത്വത്തില്‍ ഇടുക്കിയില്‍ അവലോകന യോഗം ചേരും.
The post മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല, സംഘം വയനാട്ടിലേയ്ക്ക് തിരിച്ചു appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2MiNThB
via IFTTT
No comments:
Post a Comment