കാഠ്മണ്ഡു:വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനേത്തുടർന്ന് നേപ്പാളിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ കാഠ്മണ്ഡു വിമാനത്താവളം 11 മണിക്കൂറിലേറെ അടച്ചിട്ടു. നേപ്പാൾഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് 21 യാത്രക്കാരുമായെത്തിയ ജെറ്റ്സ്ട്രീം 41 ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്, ആർക്കും പരിക്കില്ല. എന്നാൽ മണ്ണിൽ താഴ്ന്ന വിമാനം സുരക്ഷിതമായി മാറ്റുന്നതിനായാണ് 11 മണിക്കൂർ നേരത്തേക്ക് വിമാനത്താവളം അടച്ചിട്ടത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സർവീസുകൾ പുനസ്ഥാപിച്ചതായി അധികാരികൾ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മറ്റ് വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നുണ്ടെന്നും എയർപോർട്ട് ജനറൽ മാനേജർ രാജ് കുമാർ ഛേത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലിൽ സമാനമായ മറ്റൊരു സംഭവത്തിൽ മലേഷ്യൻജെറ്റിന്റെ വിമാനം 139 യാത്രക്കാരുമായി റൺവേയിൽനിന്ന് തെന്നിമാറിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ നേപ്പാൾ കേന്ദ്രീകരിച്ചുള്ള വിമാന സർവീസുകൾ യൂറോപ്യൻ യൂണിയൻ നിരോധിച്ചിരിക്കുകയാണ്. Content Highlights:Plane Skids off Runway in Nepal, Airport Shut for More Than 11 Hours
https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2LQmr6x
via IFTTT
Post Top Ad
Responsive Ads Here
Monday, 3 September 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; നേപ്പാളില്‍ 11 മണിക്കൂറിലേറെ വിമാനത്താവളം അടച്ചിട്ടു
വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; നേപ്പാളില്‍ 11 മണിക്കൂറിലേറെ വിമാനത്താവളം അടച്ചിട്ടു
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment