ഇ വാർത്ത | evartha
കേരളത്തില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; തീരപ്രദേശത്തു ശക്തമായ തിരമാലകള്‍ ഉണ്ടാകും; 30 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഈ മാസം 30 വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ജല കമ്മീഷനും അറിയിച്ചു. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകള്‍ക്കാണു ജാഗ്രതാനിര്‍ദേശം.
24 മണിക്കൂറിനുള്ളില്‍ 20 സെന്റീമീറ്റര്‍വരെ മഴ പെയ്യാം. തുടര്‍ന്ന് 30 വരെ പലേടത്തും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി ജില്ലയില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കുറും പ്രവര്‍ത്തിപ്പിക്കുന്നതിനും ദുരിതാശ്വാസ ക്യാംപുകള്‍ക്ക് ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്തു സജ്ജമാക്കുന്നതിനും നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.
അതേസമയം കേരളത്തിലെ തീരപ്രദേശത്തു ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്നു മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ തീരപ്രദേശങ്ങളില്‍ 27, 28 തീയതികളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടായേക്കും. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും സംയുക്തഫലമാണിത്.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2R1IrPR
via IFTTT
No comments:
Post a Comment