ന്യൂയോർക്ക്: സെറീന വില്യംസ് യു.എസ് ഓപ്പണിന്റെ ഫൈനലിൽ കടന്നു. വ്യാഴാഴ്ച നടന്ന സെമിയിൽ അനസ്തസിജ സെവസ്തോവയെ തോൽപ്പിച്ചാണ് സെറീനയുടെ ഫൈനൽ പ്രവേശനം. സെറീനയുടെ 31-ാം ഗ്രാൻസ്ലാം ഫൈനലാണിത്. ഏഴാം യു.എസ് ഓപ്പൺ കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്. സ്കോർ: 6-3, 6-0.
സ്കോർനില സൂചിപ്പിക്കും പോലെ തന്നെ തികച്ചും ആധികാരികമായിട്ടായിരുന്നു സെറീനയുടെ മുന്നേറ്റം. രണ്ടാം സെറ്റ് ഒരു പോയിന്റു പോലും എതിരാളിക്ക് നൽകാതെയാണ് സെറീന സ്വന്തമാക്കിയത്.
ഇതോടെ 24 ഗ്രാൻസ്ലാമെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താൻ ഒരു വിജയത്തിന്റെ മാത്രം ദൂരത്താണ് ഈ 36-കാരി. ഫൈനലിൽ വിജയിക്കാനായാൽ ആധുനിക ടെന്നിസിൽ ആറു യു.എസ് ഓപ്പൺ കിരീടങ്ങൾ എന്ന നേട്ടത്തിൽ ക്രിസ് എവേർട്ടിനെ മറികടക്കാനും സെറീനയ്ക്ക് സാധിക്കും.
ഏഴു മാസം മുൻപ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് സെറീനയുടെ ഈ മുന്നേറ്റം. സെറീനയുടെ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനൽ കൂടിയാണിത്. ജപ്പാന്റെ നവോമി ഒസാക്കയാണ് ഫൈനലിൽ സെറീനയുടെ എതിരാളി. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ മാഡിസൺ കീസിനെ മറികടന്നാണ് ഒസാക്ക ഫൈനലിലിടം പിടിച്ചത്. ഇതോടെ ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ജപ്പാൻ വനിതയെന്ന റെക്കോർഡ് ഒസാക്കയുടെ പേരിലായി.
Content Highlights: us open serena williams powers into final at flushing meadows
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2CscEUY
via IFTTT
Post Top Ad
Responsive Ads Here
Friday, 7 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
സെറീനയ്ക്ക് 31-ാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍; ചരിത്രത്തിലേക്ക് ഒരു ജയത്തിന്റെ ദൂരം മാത്രം
സെറീനയ്ക്ക് 31-ാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍; ചരിത്രത്തിലേക്ക് ഒരു ജയത്തിന്റെ ദൂരം മാത്രം
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment