ഇ വാർത്ത | evartha
ഈ ഓട്ടോഡ്രൈവറുടെ മനസിന് സ്വര്‍ണത്തേക്കാള്‍ മാറ്റുണ്ട്: യാത്രക്കാരന്‍ മറന്നുവെച്ച 45 ലക്ഷം വിലമതിക്കുന്ന സ്വര്‍ണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ചു

45 ലക്ഷം വില വരുന്ന സ്വര്‍ണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി ഒരു ഓട്ടോ ഡ്രൈവര്‍. പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ഡ്രൈവര്‍ ഹൗസില്‍ ബഷീറാണ് (50) തന്റെ പ്രവര്‍ത്തിയിലൂടെ നാടിന് മാതൃകയായത്. ഓട്ടോയില്‍ കയറിയ യാത്രക്കാരന്‍ മറന്നുവച്ച 1.491 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി ബഷീര്‍ നേരിട്ട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സ്വര്‍ണക്കട്ടിക്ക് ഏകദേശം 45 ലക്ഷം രൂപ വിലവരുമെന്ന് ടൗണ്‍ എസ്.ഐ പറഞ്ഞു. പാളയം കമ്മത്ത് ലൈനില്‍ നിന്ന് ബഷീറിന്റെ കെ.എല്‍. 11 ബി.സി 8451 നമ്പര്‍ ഓട്ടോയില്‍ കയറിയ യാത്രക്കാരനാണ് സ്വര്‍ണക്കട്ടി മറന്നുവച്ചത്. തുടര്‍ന്ന് ബഷീര്‍ സ്വര്‍ണക്കട്ടി ടൗണ്‍ പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2wMOwGJ
via IFTTT
No comments:
Post a Comment