ഇന്തോനേഷ്യയില്‍ 7.7 തീവ്രതയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 28 September 2018

ഇന്തോനേഷ്യയില്‍ 7.7 തീവ്രതയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്

ഇ വാർത്ത | evartha
ഇന്തോനേഷ്യയില്‍ 7.7 തീവ്രതയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്

റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ ഇന്തൊനേഷ്യയില്‍ സുനാമി മുന്നറിയിപ്പ്. ചെറു ഭൂചലനമുണ്ടായി മണിക്കൂറുകള്‍ക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനമുണ്ടായത്. മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ ജനങ്ങളോടു ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ടാം ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഒരാള്‍ മരിക്കുകയും പത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വീടുകള്‍ തകര്‍ന്നുവീണു. കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലും ഇന്തൊനീഷ്യയില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ 500 പേരാണു മരിച്ചത്.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2Imc1M5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages