ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ഏകദിനം നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 5 September 2018

ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ഏകദിനം നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത്

ഇ വാർത്ത | evartha
ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ഏകദിനം നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത്

വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിന മത്സരത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഇന്ത്യ വിന്‍ഡീസ് മത്സരം തിരുവനന്തപുരത്ത് നടക്കുക. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും.

ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരമാണ് ഇവിടെ നടത്തുകയെന്നായിരുന്നു അറിയിപ്പെങ്കിലും പുതിയ അറിയിപ്പനുസരിച്ച് അഞ്ചാമത്തെ മല്‍സരമാണ് തിരുവനന്തപുരത്തു നടക്കുക. കൊച്ചിയില്‍ കളി നടത്താനുള്ള നീക്കങ്ങളുടെ പേരില്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനുശേഷമാണ് കളി തിരുവനന്തപുരത്തു തന്നെയാക്കാന്‍ തീരുമാനിച്ചത്.

കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലെ രാജ്യാന്തര ഫുട്‌ബോള്‍ മൈതാനം കുത്തിപ്പൊളിച്ചു ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ബിസിസിഐ ഇടപെടുകയായിരുന്നു. സര്‍ക്കാരും തിരുവനന്തപുരത്തു മല്‍സരം നടത്തണമെന്ന നിലപാട് എടുത്തതോടെ കെസിഎ വഴങ്ങി.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2CcQdTu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages