ഇ വാർത്ത | evartha
നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വി.ഡി. സതീശന്‍

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ. ഇതിന്റെ പേരില്‍ സംഘടന നടപടികളുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. പ്രളയ ബാധിത മേഖലകളെ എങ്കിലും ഓഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും അഭിപ്രായപ്പെട്ടു. തന്റെ വ്യക്തിപരമായ അഭിപ്രായം യുഡിഎഫില്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസനാണ് നേരത്തെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Mf6U0F
via IFTTT
No comments:
Post a Comment