രാഹുല്‍ ഗാന്ധിയുടെ മാനസസരോവര്‍ യാത്രാ ചിത്രങ്ങള്‍ ഫോട്ടോഷോപ്പെന്ന് ബി.ജെ.പി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 7 September 2018

രാഹുല്‍ ഗാന്ധിയുടെ മാനസസരോവര്‍ യാത്രാ ചിത്രങ്ങള്‍ ഫോട്ടോഷോപ്പെന്ന് ബി.ജെ.പി

ന്യൂഡൽഹി:: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മാനസസരോവർ യാത്രയുടെ ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. 12 ദിവസത്തെ യാത്രയ്ക്കിടെ രാഹുൽ തീർത്ഥാടകർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ചിത്രങ്ങൾ വ്യാജമാണെന്നും ഫോട്ടോഷോപ്പാണെന്നുമാണ് ബി.ജെ.പി ആരോപണം. കേന്ദ്രസഹമന്ത്രി ഗിരിരാജ് സിങ്ങ് അടക്കമുള്ളവർ ഈ ആരോപണവുമായി രംഗത്തെത്തി. ഒരു വാക്കിംഗ് സ്റ്റിക്കുമായി മറ്റൊരു തീർത്ഥാടകനൊപ്പം രാഹുൽ നിൽക്കുന്ന ഫോട്ടോ ഫോട്ടോഷോപ്പാണെന്നാണ് ഗിരിരാജ് സിങ്ങിന്റെ ആരോപണം. ചിത്രത്തിൽ രാഹുലിന്റേയും കൂടെയുള്ള ആളുടേയും നിഴൽ കാണുന്നുണ്ടെന്നും എന്നാൽ വാക്കിംഗ് സ്റ്റിക്കിന്റെ നിഴൽ കാണുന്നില്ലെന്നും അതുകൊണ്ട് ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്നുമാണ് മന്ത്രിയുടെ ആരോപണം. മാനസസരോവറിന്റെ മനോഹര ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. ശാന്തമായി കിടക്കുന്ന തടാകത്തിന്റെ ചിത്രം ഇവിടെ വെറുപ്പില്ല എന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്. മാനസസരോവർ തടാകത്തിലെ ജലം സൗമ്യവും പ്രസന്നവും ശാന്തവുമായിരിക്കുന്നു. അത് എല്ലാം നൽകുന്നു, ഒന്നും നഷ്ടപ്പെടുത്തുന്നില്ല. ആർക്കും അതിൽനിന്ന് കോരിക്കുടിക്കാം. ഇവിടെ വെറുപ്പില്ല. അതുകൊണ്ടാണ് ഇന്ത്യയിൽ ജലത്തെ ആരാധിക്കുന്നത്.- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. എന്നാൽ രാഹുൽ ഗാന്ധിയുടെ അത് (it) എന്ന പരാമർശം വിവാദമാക്കാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായി ബിജെപി വക്താവ് അമിത് മാളവ്യയാണ് രംഗത്ത് വന്നത്. ഭഗവാൻ ശിവനെയാണ് അങ്ങനെ പരാമർശിച്ചതെന്നും ട്രക്കിങ് എന്ന ഉദ്ദേശത്തിന് വേണ്ടി മാത്രമാണ് രാഹുൽ ഗാന്ധി കൈലാസയാത്ര നടത്തുന്നതെന്നും അത് തീർഥാടനത്തിന്റെ സാംസ്കാരികവും മതപരവുമായ പ്രത്യേകതകളെ അവഹേളിക്കുന്നതാണെന്നാണ് അമിത് മാളവ്യ ആരോപിച്ചത്. ये तो फ़ोटोशॉप है ...छड़ी की परछाईं ग़ायब है । pic.twitter.com/me3ke7m17x — Giriraj Singh (@girirajsinghbjp) September 7, 2018 യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ചിക്കൻ സൂപ്പ് കഴിച്ചുവെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. മാനസരോവർ യാത്രയിൽ മാംസാഹാരം കഴിച്ച് രാഹുൽ ഗാന്ധി ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നുമായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാൽ രാഹുൽ സസ്യാഹാരം മാത്രമാണ് കഴിച്ചതെന്ന് വ്യക്തമാക്കി ഹോട്ടലധികൃതർ തന്നെ രംഗത്തെത്തിയിരുന്നു. 12 ദിവസത്തെ മാനസസരോവർ യാത്രയ്ക്കായ് ഓഗസ്റ്റ് 31 നാണ് രാഹുൽ ഗാന്ധി യാത്ര തിരിച്ചത്. 13 മണിക്കൂർ കൊണ്ട് 34 കിലോമീറ്ററാണ് അദ്ദേഹം നടന്നത്. Congress President Rahul Gandhi during #KailashMansarovarYatra with other pilgrims pic.twitter.com/hMLqL6KzOw — ANI (@ANI) September 7, 2018

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2wRe5Gy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages