മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്: പോലീസിന് ഹൈക്കോടതി വിമർശം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 4 September 2018

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്: പോലീസിന് ഹൈക്കോടതി വിമർശം

മുംബൈ: മാവോവാദി ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റുചെയ്തതിനെ ന്യായീകരിക്കാൻ പത്രസമ്മേളനം വിളിച്ച മഹാരാഷ്ട്ര പോലീസിന് ബോംബെ ഹൈക്കോടതിയുടെ നിശിത വിമർശം. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ പരസ്യപ്രസ്താവന നടത്താൻ പോലീസിന് എങ്ങനെ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവു, സന്നദ്ധപ്രവർത്തകരായ അരുൺ ഫെരേര, വെർന്നൺ ഗോൺസാൽവസ്, മാധ്യമ പ്രവർത്തകൻ ഗൗതം നവലാഖ, അഭിഭാഷക സുധ ഭരദ്വാജ് എന്നിവരെയാണ് മാവോവാദി ബന്ധം ആരോപിച്ച് പുണെ പോലീസ് അറസ്റ്റുചെയ്തത്. സുപ്രീംകോടതി നിർദേശമനുസരിച്ച് വീട്ടുതടങ്കലിലേക്ക് മാറ്റിയിരിക്കുകയാണ് ഇവരെ.അറസ്റ്റിനെച്ചൊല്ലി വ്യാപക വിമർശനമുണ്ടായ സാഹചര്യത്തിലാണ് മഹാരാഷ്ട്ര പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പരംബീർ സിങ് വെള്ളിയാഴ്ച പത്രസമ്മേളനം നടത്തിയത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് എ.ഡി.ജി.പി. പറഞ്ഞത്. ഈ വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് എസ്.എസ്. ഷിന്ദേയും മൃദുല ഭട്കറുമടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിനെ സ്വാധീനിക്കാവുന്ന രീതിയിൽ പോലീസ് തെളിവുകൾ പുറത്തുവിടുന്നത് തെറ്റാണ്. -കോടതി പറഞ്ഞു. ഇതേക്കുറിച്ച് പോലീസിന്റെ പ്രതികരണം ആരായാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ദീപക് തകാരെ കോടതിയെ അറിയിച്ചു.ഈ വർഷമാദ്യമുണ്ടായ ഭീമ കോറേഗാവ് സംഘർഷത്തിലും അതിനു മുന്നോടിയായി എൽഗാർ പരിഷദ് എന്ന പേരിൽ നടന്ന ദളിത് കൂട്ടായ്മയിലും മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോലീസ് മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റുചെയ്തത്. ഭീമ കോറേഗാവ് സംഘർഷത്തിന്റെ അന്വേഷണം ദേശീയാന്വേഷണ ഏജൻസിക്ക് വിടണമെന്നാവശ്യപ്പെട്ട് സതീഷ് ഗായക്‌വാദ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമർശം. കേസിൽ രഹസ്യവിചാരണ നടത്തണമെന്നാവശ്യപ്പെടുന്ന പോലീസുതന്നെ പരസ്യ പ്രസ്താവനകൾ നടത്തുകയാണെന്ന് ഗായക്‌വാദിന്റെ അഭിഭാഷകൻ ആരോപിച്ചു. ഈ കേസിലെ പോലീസ് നടപടികളും അറസ്റ്റുകളും സംശയാസ്പദമാണെന്നും കേസന്വേഷണത്തിൽനിന്ന് പുണെ പോലീസിനെ മാറ്റിനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാദം കേൾക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2NIAahz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages