ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ പാനീയ ഉത്പാദന കമ്പനിയായ കൊക്കകോള പുതിയ പാനീയം വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നതായി വാർത്ത. ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്നകഞ്ചാവ് ചേരുവയായപാനീയമായിരിക്കും വിപണിയിലെത്തുക എന്നാണ് റിപ്പോർട്ട്.
ഉത്പന്നം വിപണിയിലെത്തിക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖകമ്പനിയായ അറോറ കാനബീസുമായി ചർച്ച നടത്തി. ഔഷധ നിർമാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാനബിസ്. അറോറയുമായി കൈകോർത്ത് പാനീയ വിപണിയിൽ തങ്ങളുടെ ആധിപത്യം ഒന്നു കൂടി ഉറപ്പിക്കാനൊരുങ്ങുകയാണ് കൊക്കകോള.
മാനസികോത്തേജനം നൽകുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പാനീയത്തിലുപയോഗപ്പെടുത്തുക. കഠിനമായ വേദന, ഉത്കണ്ഠ, നാഡീരോഗങ്ങൾ ഇവയുടെ ചികിത്സക്കായി കഞ്ചാവ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിനുംകഞ്ചാവ് ഉപയോഗിക്കാൻ പലയിടത്തും അനുമതിയുണ്ട്.ഇക്കാര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ലാഭം കൊയ്യാനാണ് കൊക്കകോളയുടെ നീക്കം.
നിലവിൽ കോളയുടെ അനാരോഗ്യപരമായ ഘടകങ്ങൾ കൊക്കകോളയുടെ ആഗോള വിൽപനയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉയർന്നതോതിൽ പഞ്ചസാര അടങ്ങിയിരിക്കുന്നത് കൊണ്ട് പലരും കോള ഒഴിവാക്കുന്നു. ഉന്മേഷം പകരാനായുള്ള ചേരുവകൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്ത്രീയ വിശദീകരണമുള്ളതു കൊണ്ട് കോളയുടെ ഉപയോഗത്തിൽ ഇടിവ് വന്നിട്ടുണ്ട്. പുതിയ ഉത്പന്നത്തിലൂടെ പാനീയ വിപണിയിലെ കുത്തക വീണ്ടെടുക്കാൻഒരുങ്ങുകയാണ് കൊക്കകോള.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2Nl4Nhb
via IFTTT
Post Top Ad
Responsive Ads Here
Tuesday, 18 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
കഞ്ചാവ് ചേർന്ന പാനീയം ഇറക്കാൻ കൊക്കകോള ഒരുങ്ങുന്നതായി റിപ്പോർട്ട്
കഞ്ചാവ് ചേർന്ന പാനീയം ഇറക്കാൻ കൊക്കകോള ഒരുങ്ങുന്നതായി റിപ്പോർട്ട്
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment