ഇ വാർത്ത | evartha
പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍
തെരഞ്ഞെടുപ്പ് തന്ത്രവിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിന്‍റെ
ജെഡിയുവില്‍ ചേര്‍ന്നു. നേരത്തെ രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന്
പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രശാന്ത് കിഷോര്‍
വ്യക്തമാക്കിയിരുന്നു.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി തന്ത്രങ്ങള്‍ മെനഞ്ഞത്
പ്രശാന്ത് കിഷോറായിരുന്നു. പിന്നീട് ബിജെപിയുമായി അകന്ന് ബിഹാര്‍
തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനൊപ്പം നില്‍ക്കുകയും സഖ്യം
അധികാരത്തിലെത്തുകയും ചെയ്തിരുന്നു. അതിന് ശേഷം ഉത്തര്‍പ്രദേശ്
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്നെങ്കിലും കോണ്‍ഗ്രസിന് വിജയം
നേടാനായില്ല.
എന്തായാലും , പ്രശാന്ത് കിഷോറിന്‍റെ വരവ് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന
കണക്കുകൂട്ടലിലാണ് ജെഡിയു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍
പാര്‍ട്ടിക്ക് പുതിയ തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത്
കിഷോറിനെപ്പോലെയുള്ള വിദഗ്ദ്ധന്‍റെ കൂട്ടുകെട്ട് പ്രയോജനപ്പെടുമെന്നാണ്
പാര്‍ട്ടിവൃത്തങ്ങളില്‍ പറയുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2xg0p8R
via IFTTT

No comments:
Post a Comment