ഐഫോണ്‍ എക്‌സ് മിക്‌സിക്കുള്ളിലിട്ട് ജ്യൂസാക്കി സ്‌ട്രോയിട്ട് കുടിച്ച് മാരക പരീക്ഷണം: വീഡിയോ യൂട്യൂബില്‍ റെക്കോഡുകള്‍ ഭേദിക്കുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 7 September 2018

ഐഫോണ്‍ എക്‌സ് മിക്‌സിക്കുള്ളിലിട്ട് ജ്യൂസാക്കി സ്‌ട്രോയിട്ട് കുടിച്ച് മാരക പരീക്ഷണം: വീഡിയോ യൂട്യൂബില്‍ റെക്കോഡുകള്‍ ഭേദിക്കുന്നു

ഇ വാർത്ത | evartha
ഐഫോണ്‍ എക്‌സ് മിക്‌സിക്കുള്ളിലിട്ട് ജ്യൂസാക്കി സ്‌ട്രോയിട്ട് കുടിച്ച് മാരക പരീക്ഷണം: വീഡിയോ യൂട്യൂബില്‍ റെക്കോഡുകള്‍ ഭേദിക്കുന്നു

ആപ്പിള്‍ ഐഫോണുകളെ പറ്റിയുള്ള പല തരത്തിലുള്ള പരീക്ഷണ റിവ്യൂകള്‍ കണ്ടിട്ടുണ്ട്. ഡ്രോണുകളില്‍ നിന്ന് താഴേക്കിട്ടും, വെള്ളത്തിലിട്ട് ഫ്രീസ് ചെയ്യുന്നതും തുടങ്ങി പല പല ശക്തി പരീക്ഷകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു റിവ്യു വീഡിയോ കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.

ഐഫോണ്‍ എക്‌സ് മിക്‌സിക്കുള്ളിലിട്ട് അടിച്ച് പൊടിച്ച് വെള്ളം ചേര്‍ത്ത് കുടിക്കുന്നതാണ് വീഡിയോ. ടെക്‌റാക്‌സ് എന്ന് അറിയപ്പെടുന്ന തരസ് മാക്‌സിമുക്കാണ് ഐഫോണ്‍ എക്‌സ് ജ്യൂസടിച്ച് കുടിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്തത്.

ഉക്രെയിന്‍കാരനായ മാക്‌സിമുക് കാലിഫോര്‍ണിയയില്‍ വെച്ചാണ് ഈ കടുംകൈ പരീക്ഷണം നടത്തിയത്. ഒരു കുഴപ്പവുമില്ലാത്ത ഐഫോണ്‍ എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ച ശേഷമാണ് ഇയാള്‍ ഫോണ്‍ മിക്‌സി ജാറിനുള്ളില്‍ ഇടുന്നത്.

ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നെ ഐഫോണ്‍ എക്‌സിനെ യന്ത്രം പൊടിച്ച് നല്‍കുന്നുണ്ട്. ഇങ്ങനെ കിട്ടിയ മിശ്രിതം വെള്ളം ചേര്‍ത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി. അതിനു ശേഷം ലൈഫ് സ്‌ട്രോ എന്ന മലിനജലത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന സ്‌ട്രോ ഉപയോഗിച്ച് കുടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് മാക്‌സിമുക്. വായിലാക്കിയ ദ്രാവകം ഇയാള്‍ തുപ്പിക്കളയുന്നതും വീഡിയോയില്‍ കാണാം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2wOfkGA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages