ഇ വാർത്ത | evartha
സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ വണ്ടി തടഞ്ഞ് ടോള്‍ ചോദിച്ചു: ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ടോള്‍ അടയ്ക്കുന്നത് സംബന്ധിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീറും ടോള്‍ ബൂത്ത് ജീവനക്കാരനും തമ്മില്‍ തര്‍ക്കം. ഇതേത്തുടര്‍ന്ന് വാഹനം തടഞ്ഞ് ടോള്‍ ചോദിച്ച ടോള്‍ബൂത്ത് ജീവനക്കാരനായ സുനിലിനെ കസ്റ്റഡിയിലെടുത്തു.
വാഹനം തടഞ്ഞ് ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടുവെന്ന് എ.എന്‍ ഷംസീര്‍ പറഞ്ഞു. എംഎല്‍എ ആണെന്ന് പറഞ്ഞിട്ടും ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടുവെന്നും ഷംസീര്‍ ആരോപിച്ചു. അതേസമയം വാഹനത്തില്‍ എംഎല്‍എ ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്നാണ് ടോള്‍ബൂത്ത് ജീവനക്കാര്‍ പറയുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഷംസീറുമായി തര്‍ക്കിച്ച ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2O1u6Et
via IFTTT
No comments:
Post a Comment