ഇ വാർത്ത | evartha
സ്‌കൂള്‍ കലോല്‍സവം: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

പ്രളയക്കെടുതി മൂലം ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഉപേക്ഷിച്ചെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍. സ്‌കൂള്‍ കലോല്‍സവം വേണ്ടെന്ന് വെച്ചിട്ടില്ല.
പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ടു തന്നെ ‘മികവിന്റെ വര്‍ഷം’എന്ന ആശയം യാഥാര്‍ത്ഥ്യമാക്കും വിധം പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകും. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പുനഃരാവിഷ്‌കരിച്ചു വരുന്നതെന്നും മോഹന്‍കുമാര്‍ അറിയിച്ചു.
പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ഥികളുടെ വികാസത്തിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകും. സമയക്രമങ്ങളില്‍ മാറ്റം വരുത്തിയേക്കാം. ഇതു സംബന്ധിച്ചു വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്.
ഈ മാസം ഏഴിന് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടുന്ന ക്യുഐപി മോനിറ്ററിങ് സമിതി യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ച് അന്തിമ തീരുമാനമെടുക്കും. അതുവരെ ഊഹാപോഹങ്ങള്‍ പരത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2LTZvU4
via IFTTT
No comments:
Post a Comment