മെഴ്‌സിഡസ് ബെന്‍സിന്റെ സി ക്ലാസ് സെഡാന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 22 September 2018

മെഴ്‌സിഡസ് ബെന്‍സിന്റെ സി ക്ലാസ് സെഡാന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയില്‍

ഇ വാർത്ത | evartha
മെഴ്‌സിഡസ് ബെന്‍സിന്റെ സി ക്ലാസ് സെഡാന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയില്‍

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് കൂടുതല്‍ കരുത്തനാക്കിയാണ് പുത്തന്‍ സിക്ലാസ്സിനെ എത്തിക്കുന്നത്. മുന്‍ മോഡലില്‍ നിന്ന് നിരവധി പരിഷ്‌കാരങ്ങള്‍ വാഹനത്തെ വേറിട്ടതാക്കുന്നു. സി 220ഡി പ്രൈം, സി 220ഡി പ്രോഗ്രസ്സീവ്, സി 300ഡി എഎംജി എന്നീ മൂന്ന് വകഭേദങ്ങളുണ്ട് പുത്തന്‍ സി ക്ലാസിന്.

ബിഎസ്6 നിലവാരത്തിലുള്ള പുതിയ ഡീസല്‍ എന്‍ജിനാണ് പുത്തന്‍ സിക്ലാസിന്റെ ഹൃദയം. സി220ഡിയില്‍ 192 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഈ ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ എഞ്ചിന്.

സി300ഡി മോഡലിലെ ഡീസല്‍ എന്‍ജിന്‍ 241 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കാനാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.9 സെക്കന്‍ഡ് മതിയാകും ഈ എഞ്ചിന്. രണ്ട് എഞ്ചിനുകളിലും 9 സ്പീഡ് ജിട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ സ്‌റ്റൈലിഷായ ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പുതുമകള്‍ വാഹനത്തിന്റെ മോടി കൂട്ടുന്നു. പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ് വീല്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയവ ഉള്‍വശം വേറിട്ടതാക്കുന്നു.

ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് എയര്‍ ബാഗുകള്‍, അഡാപ്റ്റീവ് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവ സുരക്ഷ ഉറപ്പുവരുത്തുന്നു. ഉയര്‍ന്ന വകഭേദമായ എഎംജിയില്‍ ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റ് സംവിധാനവുമുണ്ട്. പുതിയ സില്‍വര്‍ നിറത്തിലും 2018 സി ക്ലാസ് ബെന്‍സ് ലഭ്യമാകും. 40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NYMSMN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages