ഇ വാർത്ത | evartha
വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു: മകള്‍ മരിച്ചു


തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല (2) മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലര്‍ച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലഭാസ്‌കര്‍ സാരമായ പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിലാണ്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹൈവേ പൊലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2Du5eRx
via IFTTT
No comments:
Post a Comment