ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളിൽ എം.ആർ.പി നിരക്കിൽഭക്ഷണ സാധനങ്ങളും കുടിവെള്ളവും നൽകണമെന്ന്എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്.
ഇതിനായി വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടർ തുറക്കാനാണ് നിർദേശം. അടുത്ത സാമ്പത്തിക വർഷം മുതൽ ഇതിനായുള്ള ടെൻഡറുകൾ സ്വീകരിച്ചു തുടങ്ങും.
എന്നാൽ ഡെൽഹി, മുംബൈ, ബെംഗളൂരു,ഹൈദരാബാദ് ,കൊച്ചിവിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കായതിനാൽ ഈ വിമാനത്താവളങ്ങളിൽ ഇത് ബാധകമല്ല.
കുപ്പിവെള്ളത്തിനും പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾക്കും എം.ആർ.പിയും ചായയും കാപ്പിയും 10 രൂപയ്ക്കും ഭക്ഷണം കുറഞ്ഞ വിലയ്ക്കും നൽകാനുമാണ് നിർദേശം.വിമാനത്താവളത്തിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് നിർദേശം
ചെന്നൈ, ഷിംല, പുണെ വിമാനത്താവളങ്ങളിൽ ഇപ്പോൾ തന്നെ ചുരുങ്ങിയ വിലയ്ക്ക് ഭക്ഷണ സാധനങ്ങൾ നൽകാനുള്ള കൗണ്ടർ തുറന്നു കഴിഞ്ഞു.
ContentHighlights: Food will be available at minimum price at govt operated airports, airport authority of india, international airports in india
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2Nsv1NJ
via IFTTT
Post Top Ad
Responsive Ads Here
Saturday, 8 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
വിമാനത്താവളങ്ങളില്‍ വെള്ളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും എം.ആര്.പി ഈടാക്കാന്‍ നിര്‍ദേശം
വിമാനത്താവളങ്ങളില്‍ വെള്ളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും എം.ആര്.പി ഈടാക്കാന്‍ നിര്‍ദേശം
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment