ഇ വാർത്ത | evartha
തുടര്‍ച്ചയായി അന്‍പതാം ദിവസവും ഇന്ധനവില കൂട്ടി: മോദി സർക്കാരെ ഇത് തീക്കളിയെന്ന് സോഷ്യൽ മീഡിയ

തുടര്‍ച്ചയായി അന്‍പതാം ദിവസവും ഇന്ധനവില മേലോട്ട്. പെട്രോളിന് 15 പൈസയും ഡീസലിന് 6 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ48 പൈസയും ഡീസലിന് 79 രൂപ 03 പൈസയുമാണ് വില.
കണ്ണൂരില്‍ പെട്രോളിന് 84 രൂപ 37 പൈസയായി. ഡീസല്‍ വില 78 രൂപ 01 പൈസ. മുംബൈയില്‍ പെട്രോളിന് 89 രൂപ 44 പൈസയും ഡീസലിന് 78രൂപ 33പൈസയുമാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ പ്രെട്രോളിന് വില 82 രൂപ 06 പൈസ. ഡീസലിന് 73 രൂപ 78 പൈസ.
ഈ മാസം പെട്രോളിനും ഡീസലിനും ഇതുവരെ 3.50 രൂപയില്‍ അധികമാണ് വര്‍ധിച്ചത്. പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. കേരളത്തില്‍ പെട്രോള്‍ വില്പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്.
ഡീസലിന് 22.77 ശതമാനം വാറ്റ് നല്‍കണം. മേയ് 31-നു നിരക്ക് കുറച്ചശേഷമുള്ളതാണ് ഈ നി കുതി. നേരത്തേ പെട്രോളിന് 31.8-ഉം ഡീസലിന് 24.52-ഉം ശതമാനമായിരുന്നു വാറ്റ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ME14pr
via IFTTT
No comments:
Post a Comment