ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ടിം കാഹില്‍ ഐ.എസ്.എല്ലില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 2 September 2018

ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ടിം കാഹില്‍ ഐ.എസ്.എല്ലില്‍

ജംഷഡ്പുർ: ഓസ്ട്രേലിയയുടെ ഫുട്ബോൾ ഇതിഹാസം ടിം കാഹിൽ ഇനി ഐ.എസ്.എല്ലിൽ കളിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് എവർട്ടന്റെ താരമായിരുന്ന കാഹിലിനെ ജംഷഡ്പുർ എഫ്.സി ടീമിലെത്തിച്ചു. എന്നാൽ ഇത്ര പണം മുടക്കിയാണ് കാഹിലിനെ ടീമിലെത്തിച്ചതെന്നോ എത്ര വർഷത്തേക്കാണ് കരാർ എന്നതോ ജംഷഡ്പുർ എഫ്.സി പുറത്തു വിട്ടിട്ടില്ല. ടിം കാഹിൽ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ജെംഷഡ്പുരിന്റെ ഭാഗമായതായി പ്രഖ്യാപിച്ചത്, കരാറൊപ്പിടുന്ന ചിത്രവും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. 14 വർഷം ഓസ്ട്രേലിയയുടെ ജഴ്സി അണിഞ്ഞ കാഹിൽ റഷ്യൻ ലോകകപ്പിന് ശേഷമാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത്. ഓസ്ട്രേലിയക്കായി 50 ഗോളുകളാണ് താരം നേടിയത്. നാല് ലോകകപ്പുകളിൽ ബൂട്ടണിഞ്ഞ മുപ്പത്തിയെട്ടുകാരനായ സ്ട്രൈക്കർ ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ്. മൂന്ന് ലോകകപ്പിൽ ഗോൾ നേടിയിട്ടുണ്ട്. 2004-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് കാഹിൽ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറിയത്. 2006 ലോകകപ്പിൽ ജപ്പാനെതിരെ കാഹിൽ ഇരട്ടഗോളുകളടിച്ചു. അന്ന് മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി. ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യ ഓസ്ട്രേലിയൻ താരമെന്ന ചരിത്രനേട്ടം. 2010, 2014 ലോകകപ്പിലും കാഹിൽ ഗോളുകൾ നേടി. അതിൽ 2014 ലോകകപ്പിൽ നെതർലാൻഡ്സിനെ ഓസീസ് 3-2 വിറപ്പിച്ചപ്പോൾ ഒരു ഗോൾ കാഹിലിന്റെ വകയായിരുന്നു. തൊട്ടടുത്ത വർഷം ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിൽ ചൈനയ്ക്കെതിരെ ഓസ്ട്രേലിയക്ക് വിജയമൊരുക്കിയതും കാഹിലിന്റെ ബൂട്ടുകളായിരുന്നു. അന്ന് ഇരട്ടഗോളുകളാണ് കാഹിൽ നേടിയത്. ആദ്യം ഒരു ബൈസിക്കിൾ കിക്കും പിന്നീട് ഒരു ഹെഡ്ഡറും. Part 1 of 2 - Im excited to announce that Im signing for Jamshedpur FC in the Indian Super League. I've been really impressed in my conversations with the club by their professionalism and goals for what they want to achieve. pic.twitter.com/uuUcMQ06yi — TIM CAHILL (@Tim_Cahill) September 1, 2018 I know I can help the team on and off the park with my leadership and experience. I want to help grow the game and encourage young kids to play football. Im looking forward to beginning this next adventure, meeting my teammates at training camp in Madrid.#WeAreJamshedpurFC pic.twitter.com/7un1CChgl7 — TIM CAHILL (@Tim_Cahill) September 1, 2018 Content Highlights; Tim Cahill joins Jamshedpur FC ISL 2018

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2wA7jpa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages