ഇ വാർത്ത | evartha
അധികം കളിക്കേണ്ട; ഇന്ന് വന്ന് നാളെ പോകേണ്ടവനാണെന്ന് ഓര്‍ക്കണം: ടോമിന്‍ തച്ചങ്കരിയോട് പന്ന്യന്‍ രവീന്ദ്രന്‍

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ തിരുവനന്തപുരത്ത് നടത്തുന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
കെഎസ്ആര്‍ടിസി സ്വകാര്യസ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണയെന്നു പന്ന്യന്‍ പറഞ്ഞു. അധികം കളിക്കേണ്ട. എംഡിയുടെ പല നടപടികളും കമ്മിഷന്‍ തട്ടാനാണ്. പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെഎസ്ആര്‍ടിസിയിലെത്തിയത്. ഇന്നുവന്ന് നാളെ പോകേണ്ടവനാണെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും ടോമിന്‍ തച്ചങ്കരിയെ അശ്ലീലവാക്കുകളില്‍ അധിക്ഷേപിച്ചിരുന്നു. കേരളത്തില്‍ മുന്‍പും തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്നു തച്ചങ്കരി ജനിച്ചിട്ടില്ല. അയാളുടെ ഉത്തരവുകള്‍ക്കു പുല്ലുവില പോലും കല്‍പിക്കുന്നില്ല. അയാളെ മാറ്റണമെന്നു ആവശ്യപ്പെടില്ല. എംഡി സ്ഥാനം മടുത്ത് തച്ചങ്കരി സ്വയം ഇറങ്ങിപ്പോകണമെന്നുമായിരുന്നു അന്ന് ആനത്തലവട്ടം പറഞ്ഞത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Nj3vlU
via IFTTT
No comments:
Post a Comment