ഇ വാർത്ത | evartha
പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില: പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 21 പൈസയുടെ വര്‍ധനവുണ്ടായപ്പോള്‍ ഡീസലിന് 22 പൈസയാണ് ഇന്ന് കൂടിയത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും ഡീസലിന് 76.63 രൂപയുമാണ് വില. കൊച്ചി പെട്രോളിന് 81.47 രൂപയും ഡീസല്‍ 75.38 രൂപയും കോഴിക്കോട് പെട്രോളിന് 81.72 രൂപയും ഡീസലിന് 75.04 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നത്.
തുടര്‍ച്ചയായ പത്ത് ദിവസങ്ങളില്‍ ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഇന്നലെ മാത്രമാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കാതിരുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2PDNDb9
via IFTTT
No comments:
Post a Comment