കുഞ്ഞുമായി പോകുമ്പോള്‍ പോലും മോശം പെരുമാറ്റമുണ്ടായി: ജെറ്റ് എയര്‍വെയ്‌സിനെതിരെ പരാതിയുമായി ദുല്‍ഖര്‍ സല്‍മാന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 5 September 2018

കുഞ്ഞുമായി പോകുമ്പോള്‍ പോലും മോശം പെരുമാറ്റമുണ്ടായി: ജെറ്റ് എയര്‍വെയ്‌സിനെതിരെ പരാതിയുമായി ദുല്‍ഖര്‍ സല്‍മാന്‍

ഇ വാർത്ത | evartha
കുഞ്ഞുമായി പോകുമ്പോള്‍ പോലും മോശം പെരുമാറ്റമുണ്ടായി: ജെറ്റ് എയര്‍വെയ്‌സിനെതിരെ പരാതിയുമായി ദുല്‍ഖര്‍ സല്‍മാന്‍

ജെറ്റ് എയര്‍വെയ്‌സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന പരാതിയുമായി യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ദുല്‍ഖര്‍ ജെറ്റ് എയര്‍വെയ്‌സിന് എതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ് ജെറ്റ് എയര്‍വെയ്‌സ് അധികൃതരുടെ പലപ്പോഴുമുള്ള പെരുമാറ്റമെന്നും പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. അവരുടെ പെരുമാറ്റവും സംസാരവും പലപ്പോഴും യാത്രക്കാരെ വേദനിപ്പിക്കുന്നതാണ്. എന്റെ വിമാനസര്‍വീസുകള്‍ക്കായി ഞാന്‍ ഇതുവരെ വൈകിയിട്ടില്ല.

പ്രത്യേക അവകാശങ്ങള്‍ തേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ ശ്രമിച്ചിട്ടില്ല. താരപരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല താന്‍. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരനോട് അവരുടെ മോശം പെരുമാറ്റമുണ്ടായത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

കുറിപ്പ് സോഷ്യല്‍ ലോകത്ത് വൈറലായതോടെ സമാന അനുഭവങ്ങള്‍ പങ്കുവച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി. ദുല്‍ഖറിനു മറുപടിയുമായി ജെറ്റ് എയര്‍വെയ്‌സും രംഗത്തെത്തി. താങ്കളുടെ കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്കൂ. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ജെറ്റ് എയര്‍വെയ്‌സ് ട്വിറ്ററില്‍ കുറിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2oIqZDc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages