ബിടെക് വിദ്യാർഥിനിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ:പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 21 September 2018

ബിടെക് വിദ്യാർഥിനിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ:പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

ഇ വാർത്ത | evartha
ബിടെക് വിദ്യാർഥിനിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ:പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം : എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സഹപാഠി അറസ്റ്റില്‍. വെള്ളനാട് ചാങ്ങ കാവ്യക്കോട് ആനന്ദ് ഭവനില്‍ ആനന്ദ് ബാബു ആണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ ഒരു എയ്ഡഡ് എന്‍ജിനീയറിങ് കോളജിലെ ബി ടെക് വിദ്യാര്‍ഥിയായ ആനന്ദ്

വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐപി വിലാസം കണ്ടെത്തിയതാണ് പ്രതിയിലേക്ക് നയിച്ചത്. വെള്ളനാട്ട് നിന്ന് എസ്.ഐ. എന്‍.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.

സഹപാഠിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തുടര്‍ന്ന് സ്നേഹം നടിച്ച്‌ നഗ്നചിത്രങ്ങളും വിഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ലൈംഗികമായി പീഡിപ്പിക്കാനും ഇയാള്‍ ശ്രമിച്ചു. ഇതിനെതിരെ പ്രിന്‍സിപ്പലിനു വിദ്യാര്‍ഥിനി പരാതി നല്‍കി. ഇതിലുള്ള വിരോധം മൂലം പ്രതി പെണ്‍കുട്ടിയെ ലാബ് റൂമില്‍ വച്ച്‌ ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രം ബലമായി ഊരിമാറ്റി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കോളജില്‍ നിന്നു പുറത്തായ ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ വ്യാജ ഫെയ്സ് ബുക് ഐഡി നിര്‍മിച്ച്‌ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2DkwEt5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages