ഇ വാർത്ത | evartha
ലാലിഗയിൽ അത്യപൂർവ്വ റെക്കോഡിന് ഉടമയായി മെസ്സി; അമ്പരപ്പോടെ ഫുട്‌ബോള്‍ ലോകം
ഹുഎസ്‌കെയ്ക്ക് എതിരായ മത്സരത്തിൽ മെസി ക്യാപ്റ്റനായ ബാഴ്‌സ ടീം നേടിയത് ആരെയും അമ്പരപ്പിക്കുന്ന വിജയമാണ്. ഹുഎസ്‌കെയുടെ ഗോൾ പോസ്റ്റിലേക്ക് പാഞ്ഞടുത്ത ബാഴ്‌സ സംഘം നേടിയത് എട്ട് ഗോളുകളാണ്. ഹുഎസ്‌ക രണ്ടെണ്ണം മടക്കി. മെസ്സിയും സുവാരസും ഇരട്ടഗോളുകൾ നേടിയ മത്സരം മറ്റൊരു റെക്കോഡ് നേട്ടത്തിന് സാക്ഷ്യം വഹിച്ചു.
മെസി തന്നെയാണ് ആ റെക്കോഡ് പട്ടത്തിന്റെയും ഉടമ. ലാലിഗയില്‍ ഇന്നലത്തെ മത്സരത്തിലൂടെ 150 അസിസ്റ്റ് എന്ന ഒന്നാം നമ്പര്‍ നേട്ടത്തിന് കൂടിയാണ് ഫുട്‌ബോളിലെ മിശിഹ അര്‍ഹനായത്.മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ മെസി, രണ്ട് ഗോളുകള്‍ക്കാണ് അസിസ്റ്റ് ചെയ്തത്. 21ാം നൂറ്റാണ്ടില്‍ 150 അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരമായി മെസി മാറി.
143 അസിസ്റ്റുമായി സെസ്‌ക് ഫാബ്രിഗസും, 123 അസിസ്റ്റുമായി മെസ്യൂട്ട് ഓസിലുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുളളത്. എന്നാല്‍, ഇവര്‍ രണ്ടുപേരും കളിക്കുന്നത് സ്‌പെയിനിലല്ല. അതിനാല്‍ തന്നെ ലാലിഗയില്‍ എതിരാളികളില്ലാത്ത രാജാവായി മാറുകയാണ് മെസി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Co7F7Z
via IFTTT

No comments:
Post a Comment