ഇ വാർത്ത | evartha
‘വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല’: കൊച്ചിയില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍

കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കൈവീശി നിന്ന് സ്ത്രീകള്‍ അടുത്തു കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ സ്പര്‍ശിക്കുകയായിരുന്നു. സംശയം തോന്നിയ ചിലര്‍ തിരിഞ്ഞു നോക്കിയെങ്കിലും ഇയാള്‍ കൂസലില്ലാതെ നിക്കുകയായിരുന്നു.
സമീപത്തുള്ള ആരോ ചിത്രീകരിച്ച വീഡിയോ ആണ് വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നത്. സംഭവം കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇയാള്‍ ഹോം ഗാര്‍ഡ് ആണെന്നും ബന്ധപ്പെട്ട സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇയാള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നുമാണ് പൊലീസ് മറുപടി നല്‍കിയത്.
18. 9. 2018ൽ കൊച്ചി തേവര ലൂർദ് പള്ളിയുടെ മുന്നിൽ പ്രായപൂർത്തിയാകാത്ത പോലീസുകാരന്റെ സ്പർശനരസങ്ങൾ
Posted by International Anti Corruption Association on Tuesday, September 18, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OzK0CR
via IFTTT
No comments:
Post a Comment