‘സമ്മാനമായി കിട്ടിയ കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും’: സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ ജൈസലിന് ഇപ്പോഴും ഒരു ‘മാറ്റവുമില്ല’ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 9 September 2018

‘സമ്മാനമായി കിട്ടിയ കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും’: സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ ജൈസലിന് ഇപ്പോഴും ഒരു ‘മാറ്റവുമില്ല’

ഇ വാർത്ത | evartha
‘സമ്മാനമായി കിട്ടിയ കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും’: സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ ജൈസലിന് ഇപ്പോഴും ഒരു ‘മാറ്റവുമില്ല’

പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് ഇനി മഹീന്ദ്രയുടെ ഏറ്റവും പുതിയ കാര്‍ സ്വന്തം. ഇറാം മോട്ടോഴ്‌സാണ് മഹീന്ദ്രയുടെ മറാസോ ജൈസലിന് സമ്മാനിച്ചത്.

കോഴിക്കോട് പാവങ്ങാട്ടെ ഷോറൂമില്‍ നടന്ന പരിപാടിയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് പുതിയ കാറിന്റെ താക്കോല്‍ ജൈസലിന് കൈമാറിയത്. ഓര്‍ക്കാപ്പുറത്ത് ലഭിച്ച സമ്മാനം ശരിക്കും ഞെട്ടിച്ചുവെന്ന് ജെയ്‌സല്‍ പറഞ്ഞു. ഈ കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കാനാണ് ജെയ്‌സലിന്റെ തീരുമാനം.

ഇനിമുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഈ കാറിലായിരിക്കും താനും സുഹൃത്തുക്കളും പോകുക. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ സമ്മാനമാണിതെന്നും, ഒരുപാട് സന്തോഷമുണ്ടെന്നും ജെയ്‌സല്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രായമായ സ്ത്രീകളെ ഉള്‍പ്പടെ ബോട്ടിലേക്ക് കയറാന്‍ തന്റെ ശരീരം ചവിട്ടുപടിയാക്കിയാണ് ജെയ്‌സല്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പൊതുസമൂഹത്തിന്റെ കൈയ്യടി നേടിയത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2MYmqTR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages