മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ തല്ലികൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 4 September 2018

മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ തല്ലികൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഇ വാർത്ത | evartha
മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ തല്ലികൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ തല്ലികൊന്നു. കൈ അറ്റുവീഴും വരെ 70കാരനായ അബ്ദുള്‍ സമദ് ഖാനെ അക്രമികള്‍ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഇന്നലെയായിരുന്നു സംഭവം.

സൈക്കിളില്‍ വരികയായിരുന്ന സമദ് ഖാനെ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാള്‍ തടഞ്ഞുനിര്‍ത്തുകയും പിന്നീട് മര്‍ദിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് സമദ് ഖാന്‍ സൈക്കിളില്‍നിന്ന് താഴെ വീണു.

പിന്നീട് രണ്ടുപേര്‍ കൂടിയെത്തുകയും സമദ് ഖാനെ മര്‍ദിക്കുകയുമായിരുന്നു. കൈകള്‍ ഉപയോഗിച്ച് ആക്രമണം തടയാന്‍ സമദ് ശ്രമിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തെ സംഘം ആക്രമിക്കുന്നത് തുടര്‍ന്നു. വടികള്‍ ഉപയോഗിച്ചാണ് സംഘം സമദിനെ മര്‍ദിച്ചത്. ആക്രമണം നടന്നത് പൊതുസ്ഥലത്തായിട്ടും സമദിനെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ലെന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതുവഴി കടന്നു പോയവരും സമദിനെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല. നാല്‍പ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമാണ് വീഡിയോക്കുള്ളത്. സമദിനെ ഗുരുതരമായി പരിക്കേല്‍പിച്ച ശേഷം അക്രമിസംഘം പോയി. സമദിനെ ആക്രമിച്ചവരിലെ പ്രധാനിയുടെ പേര് ജുനൈദ് എന്നാണ് പ്രാഥമികനിഗമനം.

ഇയാളുടെ പേരില്‍ പത്തോളം ക്രിമിനല്‍കേസുകള്‍ ഉണ്ടെന്നാണ് സൂചന. ബന്ധുക്കളുമായുള്ള സ്വത്ത് തര്‍ക്കമാകാം ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിനു ശേഷം അലഹാബാദ് പോലീസിന്റെ നിഗമനം. പത്തുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2wGjFw7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages