അധോലോക നായകനായി മമ്മൂട്ടി എത്തുന്നു ‘അമീറിലൂടെ’ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 16 September 2018

അധോലോക നായകനായി മമ്മൂട്ടി എത്തുന്നു ‘അമീറിലൂടെ’

ഇ വാർത്ത | evartha
അധോലോക നായകനായി മമ്മൂട്ടി എത്തുന്നു ‘അമീറിലൂടെ’

ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് അമീര്‍ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. കണ്‍ഫഷന്‍ ഓഫ് എ ഡോണ്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വിനോദ് വിജയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന് വേണ്ടി ഹനീഫ് അദേനിയാണ് എഴുതുന്നത്. ഗോപീ സുന്ദറിന്റേതാണ് സംഗീതം. ബിഗ് ബി, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് അമീര്‍.

ചിത്രത്തില്‍ അധോലോക നായകനായാകും മമ്മൂട്ടി എത്തുക. ആന്റോ ജോസഫും ഇച്ചായീസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. എന്നാല്‍ ചിത്രത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബിഗ് ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്നും ദുബൈയിലായിരിക്കും ചിത്രീകരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മലയാളത്തില്‍ നിന്നും കൂടാതെ അന്യഭാഷയില്‍ നിന്ന് പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ എത്തിയേക്കും. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Nj1ve7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages