ഇ വാർത്ത | evartha
നീതിക്കായുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപം;ഐഎസ്ആര്‍ഒ ചാരക്കേസില്‍ അനുകൂല വിധി നേടിയ നമ്പി നാരായണനെ പിന്തുണച്ച് നടന്‍ ദിലീപ്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അനുകൂല വിധി നേടിയ നമ്പി നാരായണനെ പിന്തുണച്ച് നടന്‍ ദിലീപ്. ‘അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ. നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ് മാർഗദീപമായി പ്രകാശിക്കും.’ ഫെയ്സ്ബുക്കിൽ ദിലീപ് കുറിച്ച വരികള്‍ ഇങ്ങനെ.
നേരത്തെ മാധവന്‍, സൂര്യ അടക്കമുള്ള താരങ്ങള്‍ നമ്പി നാരായണന് അഭിനന്ദനം നേര്‍ന്ന് എത്തിയിരുന്നു. ‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’മാധവന്‍ ട്വീറ്റ് ചെയ്തു. വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചിരുന്നു.നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന ഹോളിവുഡ് ചിത്രത്തില്‍ മാധവന്‍ ആണ് കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2xkFHEg
via IFTTT
No comments:
Post a Comment