തിരുവനന്തപുരം: എലിപ്പനി പ്രതിരോധമരുന്നിനെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ജേക്കബ് വടക്കൻചേരിയ്ക്കെതിരേ കേസെടുക്കാൻ നിർദേശം. മന്ത്രി കെ.കെ.ശൈലജയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ഡി.ജി.പി. ലോക്‌നാഥ് െബഹ്‌റ സൈബർ പോലീസിനോടു നിർദേശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കൻചേരി വ്യാജപ്രചാരണം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെ.കെ.ശൈലജ ഡി.ജി.പി. ലോക്‌നാഥ് െബഹ്‌റയ്ക്കു കത്ത് നൽകിയത്. പ്രളയക്കെടുതിക്കു ശേഷം എലിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പ് വ്യാപകമായി പ്രതിരോധമരുന്നു വിതരണംചെയ്തു ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. എലിപ്പനി ബാധിച്ച് നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണങ്ങളും സംഭവിച്ചിട്ടുണ്ട്. എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രതാ നിർദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികതയെ ചോദ്യംചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കൻചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മന്ത്രിയുടെ പരാതി.എലിപ്പനി വ്യാപകമാകുമ്പോൾ പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിൻ കഴിക്കുന്നതിനെതിരേ വിവാദപ്രസ്താവനകൾ നടത്തുന്ന ജേക്കബ് വടക്കൻചേരിക്കെതിരേ കൊലപാതകശ്രമത്തിന് കേസ് എടുക്കണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.ഉമ്മറും സെക്രട്ടറി ഡോ. എൻ.സുൾഫിയും ആവശ്യപ്പെട്ടു. ഡോക്‌സിസൈക്ലിൻ ഗുളികക്കു പാർശ്വവശങ്ങൾ തീരെയില്ലെന്നും ഐ.എം.എ. പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2LTFZY0
via IFTTT
Post Top Ad
Responsive Ads Here
Tuesday, 4 September 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
വ്യാജപ്രചാരണം: ജേക്കബ് വടക്കൻചേരിക്കെതിരേ സൈബർ പോലീസ് കേസെടുക്കും
വ്യാജപ്രചാരണം: ജേക്കബ് വടക്കൻചേരിക്കെതിരേ സൈബർ പോലീസ് കേസെടുക്കും
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment