‘ഉളുപ്പുണ്ടോ കമ്മികളേ നിങ്ങള്‍ക്ക്..?’ മല്യയെ പറഞ്ഞയച്ചത് ഐസക്കോ; ‘സംഘപുത്രന്‍’ പ്രഹാര്‍ ഷിബുലാല്‍ജിയുടെ വിഡിയോ വൈറല്‍ ആകുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 14 September 2018

‘ഉളുപ്പുണ്ടോ കമ്മികളേ നിങ്ങള്‍ക്ക്..?’ മല്യയെ പറഞ്ഞയച്ചത് ഐസക്കോ; ‘സംഘപുത്രന്‍’ പ്രഹാര്‍ ഷിബുലാല്‍ജിയുടെ വിഡിയോ വൈറല്‍ ആകുന്നു

ഇ വാർത്ത | evartha
‘ഉളുപ്പുണ്ടോ കമ്മികളേ നിങ്ങള്‍ക്ക്..?’ മല്യയെ പറഞ്ഞയച്ചത് ഐസക്കോ; ‘സംഘപുത്രന്‍’ പ്രഹാര്‍ ഷിബുലാല്‍ജിയുടെ വിഡിയോ വൈറല്‍ ആകുന്നു

നേരത്തെ മോദിജിയും മന്‍മോഹന്‍ ജിയും തമ്മിലുളള വ്യത്യാസം പറഞ്ഞ് സോഷ്യല്‍ ലോകത്ത് താരമായ ഷിബുലാല്‍ ജി കേന്ദ്ര സര്‍ക്കാരിനെതിരെയും സംഘപരിവാറിനെയും ട്രോളിക്കൊണ്ട് വീണ്ടും രംഗത്ത്. വായ്പാ തട്ടിപ്പില്‍ നാടുവിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലിലാണ് ഷിബുലാല്‍ ജിയുടെ വിശദീകരണം.

‘വിജയ്മല്യജി കളളനാണെന്ന് കുറെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും ജിഹാദികളുമൊക്കെ പറഞ്ഞ് ഒരുപാട് നാളുകളായി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരെ പറ്റിച്ച് കടന്നു പോയ കളളന്‍ തന്നെയാണ് വിജയ്മല്യജി. പക്ഷേ അദ്ദേഹം ലണ്ടന്‍ കോടതിയില്‍ പറഞ്ഞ കമന്റ് ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഇംഗ്ലീഷ് അറിയാവുന്ന കമ്മികളും കോണ്‍ഗ്രസുകാരും സുഡാപ്പികളും ഉണ്ടെങ്കില്‍, ഇല്ലെന്ന് അറിയാം…’ അറിയുന്നവര്‍ ഉണ്ടെങ്കില്‍ വിജയ് മല്യ കോടതിയില്‍ പറഞ്ഞത് താന്‍ വായിക്കുന്നത് കേള്‍ക്കണമെന്നും ഷിബുലാല്‍ജി പറയുന്നു.

I Met finance minister to settle matters before i left. എന്നതിന്റെ അര്‍ത്ഥം ഇടതുപക്ഷ ധനമന്ത്രി തോമസ് ഐസക്കിനെ കണ്ട് എല്ലാം സെറ്റില്‍ ചെയ്തിട്ടാണ് രാജ്യം വിട്ടതെന്നാണെന്നും ഷിബുലാല്‍ജി പറയുന്നു. ഇത് കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ ന്യായീകരിക്കുമെന്നും ഇങ്ങനെയൊരു ധനകാര്യമന്ത്രിയെ നമുക്ക് ആവശ്യമുണ്ടോയെന്നും ഷിബുലാല്‍ജി ചോദിക്കുന്നു. ഉളുപ്പുണ്ടോ കമ്മികളേ നിങ്ങള്‍ക്ക് എന്ന ടൈറ്റിലില്‍ ഷിബുലാല്‍ജിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പറപറക്കുകയാണ്.

വിജയ് മല്യയോട് ഇന്ത്യ വിടാൻ പറഞ്ഞത് മന്ത്രി തോമസ് ഐസക്ക്. തെളിവുകളുമായി ഷിബു ലാൽ

Posted by Film Bazaar on Wednesday, September 12, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2xg2zEU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages