പത്തനംതിട്ട: പ്രളയത്തിന്റെ ദുരിതവും പ്രശ്നങ്ങളും നിലനിൽക്കെ ജനങ്ങളിൽ കൗതുകവും ആശങ്കയും സൃഷ്ടിച്ച് മാവുകളും കണിക്കൊന്നകളും കൂട്ടത്തോടെ പൂക്കുന്നു. പ്രളയബാധിത ജില്ലയായ പത്തനംതിട്ടയിലാണ് കാലംതെറ്റിയുള്ള ഈ പ്രവണത കൂടുതൽ. സാധാരണ ഫെബ്രുവരിക്കുശേഷമാണ് മാവുകൾ പൂക്കുന്നത്. കണിക്കൊന്ന മാർച്ചിലും. എന്നാൽ ഇവിടെ സെപ്റ്റംബർ ആദ്യംതന്നെ മാവുകളും കണിക്കൊന്നകളും പൂത്തുതുടങ്ങി. നാടൻ മാവുകളും ബഡ് ഇനങ്ങളും പൂത്തിട്ടുണ്ട്. നിറയെ കുലകളാണ് മിക്ക മാവുകളിലും. മാമ്പഴക്കാലം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോഴാണ് ഇൗ പ്രതിഭാസം. മധ്യവേനലിനെ ഓർമിപ്പിക്കുന്ന ചൂടിനൊപ്പം മാവുകളും കണിക്കൊന്നകളും പൂത്തതോടെ കാലാവസ്ഥാ മാറ്റത്തിന്റെ ആശങ്കയിലാണ് ജനങ്ങൾ. പ്രളയം ബാധിച്ച ഓഗസ്റ്റിലെ താരതമ്യേന തണുത്ത കാലാവസ്ഥയിൽനിന്ന് പൊടുന്നനെ അന്തരീക്ഷ ഊഷ്മാവിൽ വന്ന വർധനയാണ് ഇതിന് കാരണമെന്ന് ശാസ്ത്രസമൂഹം പറയുന്നു. ഇത് ചെടികളിൽ സമ്മർദമുണ്ടാക്കി. ഇതിന്റെ ഫലമായി പുഷ്പിക്കലിന് സഹായിക്കുന്ന ഹോർമോണുകൾ ചെടികളിൽ കാലംതെറ്റി രൂപപ്പെടുന്നുവെന്ന് വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ ഗവേഷണവിഭാഗം മേധാവി ഡോ. ഇന്ദിരാ ദേവി പറഞ്ഞു. മാറ്റം ഇങ്ങനെ ഓഗസ്റ്റിൽ വെള്ളാനിക്കരയിൽ രേഖപ്പെടുത്തിയ ശരാശരി അന്തരീക്ഷ ഊഷ്മാവ് 29.2 ഡിഗ്രി സെൽഷ്യസാണ്. 15 മുതലാണ് പ്രളയം. എന്നാൽ, സെപ്റ്റംബറിൽ ഉൗഷ്മാവ് 32 ഡിഗ്രി സെൽഷ്യസായി. പൊടുന്നനെയുള്ള ഇൗ ചൂട് വർധനയാണ് പുഷ്പിക്കലിന് പിന്നിൽ. പോയവർഷം ഓഗസ്റ്റിൽ ശരാശരി അന്തരീക്ഷ ഊഷ്മാവ് 30.1 ഡിഗ്രി സെൽഷ്യസായിരുന്നു. പോയവർഷം സെപ്റ്റംബറിൽ 29.9 ഡിഗ്രി സെൽഷ്യസായിരുന്നു. ഓഗസ്റ്റിൽനിന്ന് സെപ്റ്റംബറിലേക്ക് വന്നപ്പോൾ അന്തരീക്ഷ ഊഷ്മാവിൽ കുറവാണ് ഉണ്ടായത്. ഇക്കുറി ഇതിന് വിപരീതമായ അനുഭവമാണ്.
https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2NVFSjI
via IFTTT
Post Top Ad
Responsive Ads Here
Wednesday, 19 September 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
കാലംതെറ്റി മാവുകളും കണിക്കൊന്നകളും കൂട്ടത്തോടെ പൂക്കുന്നു
കാലംതെറ്റി മാവുകളും കണിക്കൊന്നകളും കൂട്ടത്തോടെ പൂക്കുന്നു
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment