എലിപ്പനി പടരുന്നു: അഞ്ച് മരണം; കനത്ത ജാഗ്രതാ നിര്‍ദേശം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 1 September 2018

എലിപ്പനി പടരുന്നു: അഞ്ച് മരണം; കനത്ത ജാഗ്രതാ നിര്‍ദേശം

ഇ വാർത്ത | evartha
എലിപ്പനി പടരുന്നു: അഞ്ച് മരണം; കനത്ത ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. ആഗസ്റ്റ് എട്ടിന് ശേഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 30 എലിപ്പനി കേസുകളാണ് ഈ മഴക്കാലത്തിന് ശേഷം മാത്രം കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചത്. എലിപ്പനി രോഗലക്ഷണങ്ങളോടെ 76 പേര്‍ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.

നാളെ രാവിലെ 9 മണി മുതല്‍ 12 മണിവരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്കിളിന്‍ വിതരണം ചെയ്യും. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ 16 താത്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും.

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആശുപത്രിക്കായി സംവിധാനമൊരുക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുറഞ്ഞതും പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളിലാണ് ആശുപത്രികള്‍.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2N4bseI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages