സൗദിയില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് പ്രവാസിയെ അറസ്റ്റ് ചെയ്തു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 11 September 2018

സൗദിയില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് പ്രവാസിയെ അറസ്റ്റ് ചെയ്തു

ഇ വാർത്ത | evartha
സൗദിയില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് പ്രവാസിയെ അറസ്റ്റ് ചെയ്തു

സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചതിന് പ്രവാസിയായ ഈജിപ്ഷ്യന്‍ യുവാവിനെ സൗദി അറസ്റ്റ് ചെയ്തു. സൗദി തൊഴില്‍മന്ത്രാലയമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പരസ്പരം ബന്ധമില്ലാത്ത സ്ത്രീപുരുഷന്മാര്‍ പൊതു സ്ഥലങ്ങളില്‍ ഒന്നിച്ചിരിക്കരുതെന്ന നിയമം ലംഘിച്ചതിന്റെ പേരിലാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു. വീഡിയോക്കെതിരെ സൗദി സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. നിഖാബ് ധരിച്ചിരിക്കുന്ന യുവതി സുഹൃത്തായ യുവാവിനൊപ്പം ഭക്ഷണം പങ്കുവെക്കുകയും ക്യാമറയ്ക്ക് മുന്നില്‍ കൈവീശുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവത്തില്‍ ഹോട്ടലുടമയെയും വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ വിളിച്ചു വരുത്തിയിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2O7OujZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages