പെട്രോള്‍ വാങ്ങിയാല്‍ ബൈക്ക് സൗജന്യം; വേറിട്ട ഓഫറുകളുമായി പെട്രോള്‍ പമ്പ് ഉടമകള്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 12 September 2018

പെട്രോള്‍ വാങ്ങിയാല്‍ ബൈക്ക് സൗജന്യം; വേറിട്ട ഓഫറുകളുമായി പെട്രോള്‍ പമ്പ് ഉടമകള്‍

ഇ വാർത്ത | evartha
പെട്രോള്‍ വാങ്ങിയാല്‍ ബൈക്ക് സൗജന്യം; വേറിട്ട ഓഫറുകളുമായി പെട്രോള്‍ പമ്പ് ഉടമകള്‍

പെട്രോളിനും ഡീസലിനും കുത്തനെ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ മധ്യപ്രദേശിലെ പെട്രോള്‍ പമ്പ് ഉടമകകള്‍ വേറിട്ട ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പെട്രോളും ഡീസലും വാങ്ങിയാല്‍ ബൈക്ക്, ലാപ്‌ടോപ്, എയര്‍കണ്ടീഷ്ണര്‍, വാഷിംങ് മെഷീന്‍ തുടങ്ങിയ വിലയേറിയ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഉടമകള്‍ ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ തന്നെ ഏറ്റവുമധികം വാറ്റ് നിലവിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. അതുകൊണ്ട് പെട്രോളിനും ഡീസലിനുമെല്ലാം ഇന്ത്യയില്‍ ഏറ്റവുമധികം വിലക്കൂടുതലും മധ്യപ്രദേശിലാണ്. അതിനാല്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോകുകയും വരികയും ചെയ്യുന്ന ട്രക്കുകളും വലിയ വാഹനങ്ങളുമെല്ലാം അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് പലപ്പോഴും ഇന്ധനം നിറക്കുന്നത്.

ഇത് മധ്യപ്രദേശിലെ പെട്രോള്‍ പമ്പുകളിലെ വില്‍പനയെ നല്ലരീതിയില്‍ ബാധിക്കുന്നതുക്കൊണ്ടാണ് ഉടമകള്‍ വേറിട്ട രീതിയുമായി രംഗത്ത് വന്നിരിക്കുന്നത്. നിശ്ചിത അളവ് പെട്രോളിനും ഡീസലിനുമൊപ്പം ഒരു സമ്മാനം ഉറപ്പായും ലഭിക്കും. 5,000ലിറ്റര്‍ പെട്രോള്‍ വാങ്ങിയാല്‍ മൊബൈല്‍ഫോണ്‍, റിസ്റ്റ് വാച്ച്, സൈക്കിള്‍ തുടങ്ങിയവയും, 15,000ലിറ്ററിനൊപ്പം അലമാര, സോഫ, 100ഗ്രാമിന്റെ വെള്ളിനാണയം ഇവയില്‍ ഏതെങ്കിലുമൊന്ന് സൗജന്യം.

25,000ലിറ്റര്‍ ഡീസലിന് മുകളിലാണെങ്കില്‍ ഓട്ടോമാറ്റിക് വാഷിംങ്‌മെഷിനും, 50,000ലിറ്ററിന് മുകളില്‍ എയര്‍കണ്ടീഷ്ണര്‍ അല്ലെങ്കില്‍ ലാപ്‌ടോപ് സ്വന്തമാക്കാം. ഒരു ലക്ഷം ലിറ്ററിന് സ്‌കൂട്ടറോ മോട്ടോര്‍സൈക്കിളോ സൌജന്യമായി നേടാം.” 100ലിറ്റര്‍ ഡീസല്‍ വാങ്ങുന്ന ഒരു ട്രക്ക് ഡ്രൈവര്‍ക്ക് പ്രഭാതഭക്ഷണവും ചായയും സൌജന്യമായി ലഭിക്കും.എന്നിങ്ങനെയാണ് പമ്പ് ഉടമകള്‍ സമ്മാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ മധ്യപ്രദേശില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 27%വും, 22%വും ആണ് വാറ്റ് ഈടാക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CM9Cel
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages