വ്യാജപ്രചാരണം: ജേക്കബ് വടക്കുംചേരി അറസ്റ്റില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 8 September 2018

വ്യാജപ്രചാരണം: ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

ഇ വാർത്ത | evartha
വ്യാജപ്രചാരണം: ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

പ്രകൃതിചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കുംചേരി അറസ്റ്റില്‍. എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയതിനാണ് അറസ്റ്റ്. കൊച്ചി ചമ്പക്കരയിലെ സ്ഥാപനത്തില്‍ നിന്ന് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പരാതിയിലാണ് പൊലീസ് നടപടി. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്‌ളിന്‍ ഉപയോഗത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കടുത്ത നടപടികള്‍ വേണമെന്ന മുറവിളികള്‍ ശക്തമായിരുന്നു.

ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. മുമ്പും രോഗപ്രതിരോധ മരുന്നുകള്‍ക്കെതിരേ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തി വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണ് ജേക്കബ് വടക്കുംചേരി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2x23LM7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages