ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ രൂപ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 1 September 2018

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ രൂപ

ഇ വാർത്ത | evartha
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ രൂപ

രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്. ഡോളര്‍ ശക്തിപ്രാപിച്ചതിനാല്‍ ഏഷ്യന്‍ കറന്‍സികളെല്ലാം കാര്യമായ ഇടിവാണ് നേരിടുന്നത്. ഇന്നലെ 70.59ലാണ് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത്.

ചൊവാഴ്ച 70.10 നിരക്കില്‍ വിനിമയം നടന്ന സ്ഥാനത്താണ് വ്യാഴാഴ്ച 70.82 നിലവാരത്തിലേയ്ക്ക് മൂല്യമിടിഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ ഡോളറിന്റെ ആവശ്യം കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിച്ചതോടെ രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി കൂടിയതാണ് രൂപയുടെ മൂല്യം ഇടിയാനുണ്ടായ പ്രധാനകാരണം. കയറ്റുമതി തുക കുറയുകയും ഇറക്കുമതിച്ചെലവ് കൂടുകയും ചെയ്യുമ്പോഴാണ് കറന്റ് അക്കൗണ്ട് കമ്മി കൂടുന്നത്. ഈ വര്‍ഷം ഇതുവരെ 9.76 ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായത്.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2wo7CU0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages