തൃശ്ശൂർ: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ പേര് ആകർഷകമല്ലെന്ന നിഗമനത്തിൽ പേര് മാറ്റാൻ റെയിൽവേ നീക്കം തുടങ്ങി. ചുരുക്കപ്പേരായ ഐ.ആർ.സി.ടി.സി.ക്കും ഓമനത്തമില്ലെന്ന കാരണംപറഞ്ഞാണ് പേര് മാറ്റാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയത്.ആകർഷകമായ പേര് കണ്ടെത്താൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ റെയിൽവേ ഉന്നതാധികാരികളോട് നിർദേശിച്ചു. ചെറുതും ആകർഷകവും സാധാരണക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതുമായ പുതിയ ബ്രാൻഡ് പേര് കണ്ടെത്താനാണ് നിർദേശം.റെയിൽവേയുടെ സേവനങ്ങൾക്ക് പുതിയ പേര് നിർദേശിക്കാനാവശ്യപ്പെട്ട് ജനുവരി അവസാനം കേന്ദ്രസർക്കാരിന്റെ വെബ്സൈറ്റിൽ ഓൺലൈൻ മത്സരം നടത്തിയിരുന്നു. ജൂലായ് വരെ 1852 പേർ പേരുകൾ നിർദേശിച്ചു. ഇതിൽനിന്ന് നല്ല പേര് കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്. തുടർന്നാണ് റെയിൽവേ മന്ത്രി ഉന്നതോദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.
https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2x3ejuW
via IFTTT
Post Top Ad
Responsive Ads Here
Tuesday, 11 September 2018
ഭംഗി പോരാ, ഐ.ആർ.സി.ടി.സി.യുടെ പേര് മാറ്റുന്നു
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment