ന്യൂഡൽഹി: സംസ്ഥാനത്തെ നാലു സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിൽ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി.
തൊടുപുഴ അൽ അസ്ഹർ, ഡി എം വയനാട്, ഒറ്റപ്പാലം പി കെ ദാസ്, വർക്കല എസ് ആർ എന്നീ കോളേജുകൾക്ക് ഹൈക്കോടതി നൽകിയ പ്രവേശന അനുമതിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നത്.
ഈ കോളേജുകളിലെ പ്രവേശനത്തിന് എതിരെ മെഡിക്കൽ കൗൺസിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്കേസിൽവാദം കേട്ടത്.
ഈ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നത്.
മെഡിക്കൽ കൗൺസിൽ നൽകിയിരിക്കുന്ന ഹർജിയിൽ മറുപടി നൽകാൻ സുപ്രീം കോടതി നാലുകോളേജുകൾക്കും സമയം അനുവദിച്ചു. ചൊവ്വാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. ശേഷം ബുധനാഴ്ച കേസിൽ വിശദമായ വാദം കേൾക്കും. ഓരോ കോളേജിന്റെയും കാര്യം പ്രത്യേകം പ്രത്യേകം പരിഗണിച്ച് തീരുമാനം പറയുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പത്താം തീയതിക്കുള്ളിൽ പ്രവേശനം പൂർത്തിയാക്കേണ്ടതുണ്ടെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ ഈ നാലു കോളേജുകളിലെ 550 സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായിട്ടുണ്ടെന്നും അതിനാൽ ഇന്നു തന്നെ വിഷയത്തിൽ തീരുമാനം പറയണമെന്നുള്ളസർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വെള്ളിയാഴ്ച കേസിൽ തീരുമാനമുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്.
content highlights: Stay will continue says supreme court in connection with admission of four medical college in kerala
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2NY7FwN
via IFTTT
Post Top Ad
Responsive Ads Here
Friday, 7 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരും
നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ തുടരും
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment