ഇ വാർത്ത | evartha
തോക്ക് ചൂണ്ടി കൊള്ളയടി:ഡല്‍ഹിയില്‍ മലയാളികള്‍ക്കുനേരെ കാര്‍ മോഷ്ടാക്കളുടെ ആക്രമണം
ന്യൂഡല്‍ഹി: മലയാളികള്‍ക്കുനേരെ ഡല്‍ഹിയില്‍ കാര്‍ മോഷ്ടാക്കളുടെ ആക്രമണം. തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍, അശോകന് എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം. ഡല്‍ഹിയിലെ കക്കഡ് ദൂമയില്‍ വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം.
ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. മോഷ്ണം ചെറുക്കുന്നതിനിടെയായിരുന്നു അക്രമം. ഇവരുവരെയും ആക്രമിച്ച് അവശരാക്കിയ ശേഷം മോഷ്ടാക്കള്‍ കാറുമായി കടന്നു.
നാല് പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. തോക്ക് ചൂണ്ടിയാണ് മോഷ്ടാക്കള്‍ കാര്‍ തട്ടിയെടുത്തത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2pa5riZ
via IFTTT
No comments:
Post a Comment