ഇ വാർത്ത | evartha
കാര്‍ അപകടത്തില്‍ നെഞ്ചില്‍ കമ്പി തുളച്ചുകയറിയിട്ടും മൊബൈലില്‍ കളിച്ച് യുവാവ്; വീഡിയോ വൈറല്‍

ബെയ്ജിംഗിലെ ലിയോങ് സിറ്റിയിലാണ് സംഭവം. യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടതോടെയാണ് ശരീരത്തില്‍ കമ്പി കയറിയത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്കാണ് കാറ് ഇടിച്ച് കയറിയത്. നെഞ്ചിന് സമീപത്തുകൂടി നാലു മീറ്റര്‍ നീളമുള്ള കമ്പിയാണ് തുളച്ച് കയറിയത്.
യുവാവിന്റെ മൊബൈല്‍ ഭ്രമമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ രക്ഷാപ്രവര്‍ത്തകരെത്തി കമ്പി മുറിച്ച് നീക്കി യുവാവിനെ കാറില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിക്കുമ്പോഴും യുവാവ് മൊബൈലില്‍ വ്യാപൃതനായിരുന്നത് കണ്ട സമീപത്തുള്ളവര്‍ എടുത്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ആംബുലന്‍സില്‍ കയറ്റുമ്പോളും കുലുക്കമില്ലാതെ മൊബൈല്‍ ഫോണും നോക്കിയിരിക്കുന്ന യുവാവിന്റെ വീഡിയോ ഇതിനോടകം കണ്ടത് 60 ലക്ഷത്തിലധികം ആളുകളാണ്. യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
അലക്ഷ്യമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം നിരവധി അപകട സംഭവങ്ങളാണ് വിവധയിടങ്ങളില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കുഴിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ച് ഇറങ്ങിയിട്ടും മൊബൈലില്‍ വ്യാപൃതനായ ഒരാളുടെ വീഡിയോ പുറത്ത് വന്നിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2owDNwn
via IFTTT
No comments:
Post a Comment