കേരളത്തിന് വിദേശ സഹായം വേണ്ടേ വേണ്ട; നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 6 September 2018

കേരളത്തിന് വിദേശ സഹായം വേണ്ടേ വേണ്ട; നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം

ഇ വാർത്ത | evartha
കേരളത്തിന് വിദേശ സഹായം വേണ്ടേ വേണ്ട; നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം

പ്രളയക്കെടുതിയുടെ ദുരിതാശ്വാസത്തിന് വിദേശസഹായം വാങ്ങില്ലെന്ന നിലപാടില്‍ മാറ്റം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ അറിയിച്ചത് പ്രകാരം ദുരിതാശ്വാസത്തിന് വിദേശസഹായം വേണ്ടെന്നത് പോലെ തന്നെ പുനര്‍നിര്‍മാണത്തിന് വിദേശ സര്‍ക്കാറിന്റെ സഹായം തേടേണ്ട എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

എന്നാല്‍ സംസ്ഥാന മന്ത്രിമാരുടെ വിദേശ യാത്ര സംബന്ധിച്ച് ചട്ടങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. അതാത് രാജ്യങ്ങളിലെ നിയമങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. ഒരു രാജ്യമെന്ന തരത്തില്‍ കേരളത്തിന് നല്‍കുന്ന സഹായമാണ് കേന്ദ്രം വിലക്കിയിട്ടുള്ളത്.

എന്നാല്‍ എന്‍.ജി.ഒ കളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങള്‍ നിന്നോ സംഭാവന സ്വീകരിക്കുന്നതില്‍ നിലവില്‍ തടസമില്ല. അതിനാല്‍ മന്ത്രിമാരുടെ വിദേശ യാത്രക്ക് തടസമുണ്ടാകാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിനു മുന്നില്‍ മന്ത്രിമാര്‍ അനുമതി തേടി എത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കണ്ടിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2MRbFm0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages