‘സുപ്രീം കോടതിയൊക്കെ നമ്മുടേതല്ലേ?’; അയോധ്യയില്‍ രാമക്ഷേത്രം പണിതിരിക്കും; വിവാദ പരാമര്‍ശവുമായി യുപി മന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 9 September 2018

‘സുപ്രീം കോടതിയൊക്കെ നമ്മുടേതല്ലേ?’; അയോധ്യയില്‍ രാമക്ഷേത്രം പണിതിരിക്കും; വിവാദ പരാമര്‍ശവുമായി യുപി മന്ത്രി

ഇ വാർത്ത | evartha
‘സുപ്രീം കോടതിയൊക്കെ നമ്മുടേതല്ലേ?’; അയോധ്യയില്‍ രാമക്ഷേത്രം പണിതിരിക്കും; വിവാദ പരാമര്‍ശവുമായി യുപി മന്ത്രി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും കാരണം സുപ്രീം കോടതി നമ്മുടേതാണെന്നും ഉത്തര്‍പ്രദേശ് മന്ത്രി. യുപി സഹകരണ മന്ത്രി മുക്ത് ബിഹാരി വര്‍മയാണ് അയോധ്യ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്. ബഹാരിച് ജില്ലയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്നത് നമ്മുടെ നിശ്ചയദാര്‍ഡ്യമാണ്. സുപ്രീം കോടതി നമ്മുടേതാണ്. ജുഡീഷറിയും രാജ്യവും ക്ഷേത്രവും നമ്മുടേതാണ്. രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യും. കാരണം ബിജെപിക്ക് ഇക്കാര്യത്തില്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ തിരുത്തുമായി മന്ത്രി രംഗത്തെത്തി. സുപ്രീം കോടതി നമ്മുടേതാണെന്ന് പറഞ്ഞതില്‍ അര്‍ഥമാക്കിയത്, ഈ രാജ്യത്ത് ജീവിക്കുന്നവര്‍ എന്ന നിലയില്‍ നമ്മള്‍ കോടതിയില്‍ വിശ്വസിക്കുന്നു എന്നുമാത്രമാണ്. ബിജെപി സര്‍ക്കാരിന്റെ ഭാഗമാണ് സുപ്രീം കോടതിയെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2MZlM8r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages