17 വയസുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല; രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്: മലക്കംമറിഞ്ഞ് നടി രേവതി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 13 October 2018

17 വയസുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല; രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്: മലക്കംമറിഞ്ഞ് നടി രേവതി

ഇ വാർത്ത | evartha
17 വയസുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല; രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്: മലക്കംമറിഞ്ഞ് നടി രേവതി

താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ഉണ്ടായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി രേവതി രംഗത്ത്. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് 17 വയസുള്ള പെണ്‍കുട്ടിയെ ഭയചകിതയാക്കിയ സംഭവം താന്‍ വിവരിച്ചത്.

അതേസമയം പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്. ഇത് കേട്ട് ഭയന്നാണ് അവള്‍ തന്റെ അരികിലെത്തിയതെന്നും രേവതി വ്യക്തമാക്കി. 26 വര്‍ഷം മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചത്.

എന്നാല്‍ ഇത് ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് തെറ്റാണെന്നും അവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേക്കുറിച്ച് തുറന്ന് പറയാന്‍ ധൈര്യമില്ലാതിരുന്നതിനാലാണ് പറയാഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ശനിയാഴ്ച അമ്മയ്‌ക്കെതിരെ നടത്തിയ വാര്‍ത്താ സമ്മളേനത്തിനിടെ രേവതി നടത്തിയ ഈ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. രേവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രേവതി തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2RNYAsA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages