ഇ വാർത്ത | evartha
ശബരിമല;കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ഹര്‍ത്താലിന് ആഹ്വാനം
പത്തനംതിട്ട∙ ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി. ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംരക്ഷണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവീണ്‍ തൊഗാഡിയ അധ്യക്ഷനായ അന്താരാഷ്ട്ര ഹിന്ദു പരിക്ഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ശബരിമല സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് രാവിലെ 11 മണിക്ക് അവലോകന യോഗം ചേരും. വനിതാ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്.
ശബരിമല കേന്ദ്രീകരിച്ച് ശക്തമായ സമരമാണ് ശബരിമല സംരക്ഷണസമിതി നടത്തുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ മുതല്‍ പലതവണ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സമരപന്തല്‍ പൊളിച്ച് നീക്കിയ പൊലീസ് പ്രക്ഷോഭകര്‍ക്ക് നേരെ ലാത്തി വീശി. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2J0yFtP
via IFTTT

No comments:
Post a Comment