ഇ വാർത്ത | evartha
തിരുവനന്തപുരത്തും കോഴിക്കോട്ടും കണ്ണൂരും കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരം; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരത്തും കോഴിക്കോട്ടും കണ്ണൂരും കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരം. സമരത്തെ തുടര്‍ന്ന് ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.
വിഷയത്തില്‍ സംയുക്ത തൊഴിലാളി യൂണിയന് തിരുവനന്തപുരം കെ.എസ്.ആര്.ടി.സി സ്റ്റേഷനില്‍ നടത്തിയ ഉപരോധ സമരത്തില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായത്.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2PFdGzj
via IFTTT
No comments:
Post a Comment